ad
Deshabhimani

ജീവനറ്റ്‌ രക്ഷകൻ; മൂന്നാംപക്കം കണ്ണീർക്കടൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2019, 02:16 AM | 0 min read

തിരുവനന്തപുരം
കരളലിയിക്കും നിലവിളി കേട്ടപോലെ ഒടുവിൽ മൂന്നാംപക്കം കടൽ തിരിച്ചുതന്നു കരയുടെ രക്ഷകനെ. പക്ഷേ, പ്രിയപ്പെട്ട ജോൺസനെത്തിയത്‌ ജീവനോടെയല്ലെന്ന്‌ തിരിച്ചറിഞ്ഞപ്പോൾ  നാട്‌ കണ്ണീർക്കടലായി.
ഒരിറ്റ്‌  പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു ജോൺസന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മനസ്സിൽ. അടിയൊഴുക്കുകളെയും വൻതിരമാലകളെയും കീറിമുറിച്ച്‌ നീന്താറുള്ള ലൈഫ്‌ഗാർഡ്‌ കരയിലേക്ക്‌ എത്തുമെന്ന്‌ ഒാരോരുത്തരും ആശിച്ചു. ഒാരോ നിമിഷവും ഓളപ്പരപ്പിലും ആഴങ്ങളിലും സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ജോൺസണിനായി തെരഞ്ഞു.
 
ആദ്യ രണ്ടുദിവസവും സൂചനകൾ ഒന്നും നൽകാതെ കടൽ കബളിപ്പിച്ചു. തുടർന്ന്‌ പ്രതീക്ഷയോടെ മൂന്നാംപക്കം. എന്നാൽ, സങ്കടത്തിന്റെ മൂന്നാംപക്കമായിരുന്നത്‌. വലിയതുറ എഫ്‌സിഐ ഗോഡൗൺ ഭാഗത്തെ കടലിൽ വെള്ളിയാഴ്‌ച പകൽ രണ്ടോടെയാണ്‌ ജീവനറ്റ ജോൺസന്റെ ദേഹം മത്സ്യത്തൊഴിലാളികൾ കണ്ടത്‌.  ഉൾക്കടലിലേക്ക്‌ തിരികെ തിരകൾ കൊണ്ടുപോകുംമുമ്പ്‌ ലൈഫ്‌ഗാർഡുമാർ ഉൾപ്പെടെയുള്ള തെരച്ചിൽസംഘം സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. തിരുവനന്തപുരം മെഡി. കോളേജ്‌ ആശുപത്രിയിലെ പോസ്‌റ്റുമോർട്ടത്തിനുശേഷം വയർലസ്‌ ജങ്‌ഷനിലെ വസതിയിലേക്ക്‌. ഹൃദയഭേദകമായ രംഗങ്ങളായിരുന്നു വീട്ടിൽ. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, ലൈഫ്‌ഗാർഡ്‌ എംപ്ലോയീസ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ പി സഹദേവൻ, ജോയിന്റ്‌ സെക്രട്ടറി പ്രേംജിത്ത്‌, വൈസ്‌ പ്രസിഡന്റ്‌ പി രാജേന്ദ്രകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നിധിൻ, ബേബി, മുരുകൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home