Deshabhimani

സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം: പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 12:44 AM | 0 min read

ആറ്റിങ്ങൽ
കേരള സംഗീത നാടക അക്കാദമി തൃശൂർ കെ ടി മുഹമ്മദ് തിയറ്ററിൽ സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നാടകങ്ങൾക്കും നാടക പ്രതിഭകൾക്കുമുള്ള അവാർഡ് സമർപ്പണവും അക്കാദമി പുതുതായി രൂപീകരിച്ച ജില്ലാ കേന്ദ്ര കലാസമിതികളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി ആർ ബിന്ദു നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭാ  അങ്കണത്തിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷനായി. ഒ എസ് അംബിക എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി, കരിവെള്ളൂർ മുരളി, പി ആർ പുഷ്പവതി, ജി തുളസീധരൻപിള്ള, ബി എൻ സൈജുരാജ് എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം സൗപർണിക അവതരിപ്പിച്ച ‘മണികർണിക’ മികച്ച നാടകത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. സംവിധായകരായ രാജേഷ് എരുളത്ത്, രാജീവ് മമ്മിലി, തിരക്കഥാകൃത്തുക്കളായ കെ സി ജോർജ്, ഹേമന്ത് കുമാർ, നടന്മാരായ ഗിരീഷ് രവി, നെയ്യാറ്റിൻകര സനൽ, നടിമാരായ മീനാക്ഷി ആദിത്യ, ഗ്രീഷ്മ ഉദയ്, ഗായകരായ കെ കെ നിഷാദ്, കെ ആർ ശ്യാമ, സംഗീത സംവിധായകൻ കെ ആർ ഉദയ്കുമാർ അഞ്ചൽ, രചയിതാവ്‌ വിഭു പിരപ്പൻകോട്, വിജയൻ കടമ്പേരി, രാജേഷ് എരുളം, വക്കം മാഹിൻ, അനിൽ മല, അനിൽ എം അർജുനൻ എന്നിവർ വിവിധ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home