സൂര്യ കൃഷ്ണമൂര്‍ത്തിയെ അറിഞ്ഞെഴുതിയ "ഞാനും'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 01:17 AM | 0 min read

തിരുവനന്തപുരം

​ഗണേശത്തിന്റെ സ്ക്രീനിൽ തന്റെ ജീവിതകഥാ പ്രദർശനത്തിൽ കാണികളിലൊരാളായി സൂര്യ കൃഷ്ണമൂർത്തി. സൂര്യ കൃഷ്ണമൂർത്തി സൃഷ്ടിച്ച കഥാപാത്രങ്ങളും അവരുടെ ജീവിതവും കഥകൾ മെനഞ്ഞെടുക്കാനുള്ള എഴുത്തുകാരന്റെ പരിശ്രമവും ഡോക്യുമെന്ററിയിൽ ചർച്ചയായി. എഴുത്തുകാരനും കഥാപാത്രങ്ങളും തമ്മിലുള്ള ഹൃദയബന്ധവും ഡോക്യുമെന്ററിയിൽ ഇടംനേടി. അരുൺ‌ കിഷോർ സംവിധാനം ചെയ്ത "ഞാനും' എന്ന ഡോക്യുമെന്ററി നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകൻ സൂര്യ കൃഷ്ണമൂർത്തിയുടെ കലാജീവിതത്തിലെ പ്രധാന ഏടുകൾ കോർത്തിണക്കിയാണ് 40 മിനിറ്റ് ഡോക്യുമെന്ററി തയ്യാറാക്കിയത്. സൂര്യ കൃഷ്ണമൂർത്തിയുടെ "ചായക്കട കഥകൾ' എന്ന രംഗാവിഷ്കാരവും ഡോക്യുമെന്ററിയുടെ ഭാഗമായി. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി, സംഗീതജ്ഞൻ രമേഷ് നാരായൺ, സംവിധായകൻ സജിൻ ബാബു, കാവാലം ശ്രീകുമാർ, മേതിൽ ദേവിക തുടങ്ങിയവർ പ്രദർശനം കാണാനെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home