സുദർശനൻ–ചന്ദ്രൻ രക്തസാക്ഷി ദിനാചരണം

നേമം
ആർഎസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സുദർശനന്റെയും ചന്ദ്രന്റെയും 32–--ാമത് രക്തസാക്ഷി ദിനം ആചരിച്ചു. രാവിലെ എട്ടിന് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ല സെക്രട്ടറി വി ജോയിയും സമൃതികുടീരത്തിൽ ജില്ലാ കമ്മിറ്റി അംഗം എം എം ബഷീറും പുഷ്പാർച്ചന നടത്തി. വൈകിട്ട് നരുവാമൂട് ജങ്ഷനിൽ നടന്ന അനുസ്മരണ യോഗം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എസ് കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം ബഷീർ, ഐ ബി സതീഷ് എംഎൽഎ, എ സമ്പത്ത്, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം എസ് കെ പ്രമോദ്, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം സോമശേഖരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി എസ് രജീഷ്, ബി പി ബാലുമഹേഷ് എന്നിവർ സംസാരിച്ചു.









0 comments