ബിജെപിയുടേത് ഹര്‍ത്താല്‍ നാടകം; ആത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കുന്നു: കടകംപള്ളി

തിരുവനന്തപു രം > സംസ്ഥാനത്ത് ബിജെപി നടത്തുന്ന ഹര്‍ത്താല്‍ നാടകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേണുകോപാലന്‍നായര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമുള്ളതായി ആരും തന്നെ പറയുന്നില്ല. ആ കുടുംബത്തിന്റെ രാഷ്ട്രീയാഭിമുഖ്യം ഇടതുപക്ഷത്തോടാണ്. അദ്ദേഹത്തിന്റെ ഇളയ അനുജന്‍ ചൂഴംപാലയിലെ ചുമട്ടുതൊഴിലാളി യൂണിറ്റിലുണ്ടായിരുന്നു.
എട്ട് പത്ത് മാസമായി പാചക ജോലിക്കായി പോകുകയാണ്. പൊതുവേ ആ കുടുംബം ഇടതുപക്ഷത്തിനൊപ്പമാണ്. വേണുഗോപാലന്‍നായര്‍ ഒരു പ്രത്യേക തരക്കാരനാണെന്നാണ് പറയുന്നത്. അമ്മയോടും സഹോദരന്‍മാരോടുമൊപ്പമാണ് ജീവിക്കുന്നത്. മാനസീകമായ ചില ആസ്വാസ്ഥ്യങ്ങളുണ്ട്.
അങ്ങനെയുള്ള ഒരാള്‍ക്ക് സ്വയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍, സ്വന്തമായി വാങ്ങിയ മണ്ണെണ്ണയുമായി സ്റ്റാച്ചു ജംഗ്‌ഷനിലേക്കെത്തുകയായിരുന്നു. പ്രാണവേദനയിലാണ് പന്തലിനടുത്തേക്കോടിയെത്തിയത്. പൊലീസാണ് അദ്ദേഹത്തെ ആശുപത്രിയില്‍ ആക്കിയത്. ബിജെപിയുടെ നേതാക്കള്‍ ആരും കൂടെ പോയതായി അറിയില്ല.
നല്ല ചികിത്സ നല്‍കി. എന്നാല്‍ 70 ശതമാനം കത്തിയ പശ്ചാത്തലത്തിലും, ബിജെപിയുടെ സമരപ്പന്തലിനടുത്തുവച്ച് ആത്മഹത്യ ശ്രമം നടന്നതിനാലുമാണ് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. സത്യത്തെ എത്രമാത്രം വികൃതമാക്കാനാണ് ബിജെപിയും അവരുടെ ചാനലും ശ്രമിക്കുന്നത്. ഒരാത്മഹത്യയെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയെന്നും കടകംപള്ളി പറഞ്ഞു









0 comments