മുത്തൂറ്റു ഫിനാന്‍സില്‍ അനിശ്ചിതകാല പണിമുടക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2018, 09:18 PM | 0 min read

തിരുവനന്തപുരം > മുത്തൂറ്റു ഫിനാൻസിൽ തിങ്കളാഴ‌്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ നോൺ ബാങ്കിംഗ് ആന്റ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ സിഐടിയു തീരുമാനിച്ചു. അസോസിയേഷൻ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്ന‌് തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചകളിൽ മാനേജിംഗ് ഡയറക്ടർ അടക്കം അംഗീകരിച്ചിരുന്നു. ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സിഐടിയു സംസ്ഥാന നേതാക്കളായ വി ശിവൻകുട്ടി, കെ എൻ ഗോപിനാഥ്, എ സിയാവുദീൻ, എന്നിവരുടെ സാന്നിധ്യത്തിൽ സംഘടനയുടെ നേതാക്കൾ  ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ ചർച്ചയിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല എന്ന നിലപാടാണ് കമ്പനിസ്വീകരിച്ചത്. 

ചർച്ചയിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മനപൂർവ്വം വിട്ടുനിന്നു. സിഐടിയു നേതാക്കൾ ബന്ധപ്പെട്ടപ്പോൾ പണിമുടക്ക് നിരുപാധികം പിൻവലിക്കണമെന്നാണ് എംഡി ആവശ്യപ്പെട്ടത‌്.



deshabhimani section

Related News

View More
0 comments
Sort by

Home