കേരള ലളിതകലാ അക്കാദമി പുരസ്കാരങ്ങൾ വിതരണംചെയ‌്തു

തിരുവനന്തപുരം
കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പും സംസ്ഥാന പുരസ്കാര സമർപ്പണവും ചടങ്ങ‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ‌്തു. സാംസ്കാരികമന്ത്രി എ കെ ബാലൻ അധ്യക്ഷനായി. ദേശീയ ചലച്ചിത്ര അവാർഡ‌് ജേതാവ‌് ഇന്ദ്രൻസ‌് വിശിഷ്ടാഥിതിയായി. വി എസ‌് ശിവകുമാർ എംഎൽഎ, മേയർ വി കെ പ്രശാന്ത‌്, ചിത്രകാ രൻ ബി ഡി ദത്തൻ, കെഎസ‌്എഫ‌്ഡിസി ചെയർമാൻ സംവിധായകൻ ലെനിൽ രാജേന്ദ്രൻ, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി പ്രൊഫ. വി എൻ മുരളി എന്നിവർ സംസാരിച്ചു. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ‌് സ്വാഗതവും സെക്രട്ടറി പൊന്ന്യം ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഫെലോഷിപ്പും സംസ്ഥാന പുരസ‌്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ‌്തു. തിരുവനന്തപുരം സ്വദേശി ജി രാജേന്ദ്രൻ ഫെലോഷിപ് ഏറ്റുവാങ്ങി. ചിത്ര ‐ ശിൽപ്പ, ഫോട്ടോഗ്രഫി, കാർട്ടൂൺ വിഭാഗങ്ങളിൽ ജേതാക്കളായ എസ‌് എൻ മനേഷ ദേവ ശർമ, ആർ ബി ഷിജിത്, ഷിനോജ‌് ചോരൻ, എസ‌് എസ‌് സുനീഷ‌്, സി എസ‌് വിഷ്ണു, സാജു നടുവിൽ, കെ ആർ ഗോപീകൃഷ്ണൻ, അഖിൽ മോഹൻ, അനുപമ ഏലിയാസ‌്, കെ കെ ജയേഷ‌്, ഡോ. കിരൺ ബാബു, കെ യു ശ്രീകുമാർ, കെ വി ഹരിദാസ‌്, ആഷിഷ‌് കെ വിൻസന്റ‌്, വി ആർ രാഗേഷ‌്, ഇ സുരേഷ‌്, ആകാശ‌് മേൽവീട്ടിൽ, അമൽ പൈലി, എം ആർ ജിതിൻ, പി എം മനു മോഹൻ, വി കെ സൂര്യനാഥ‌്, പ്രശാന്ത‌് ഒളവിലം, സുനിൽ ലിനസ‌് ഡെ എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു. കലാമണ്ഡലം അച്യുതാനന്ദനും സംഘവും അവതരിപ്പിച്ച മിഴാവിന്റെ പഞ്ചാരിമേളത്തിനൊപ്പം ലിജ വിനോദ‌് നൃത്തവും ചിത്രരചനയും സമന്വയിപ്പിച്ചു. സുഗതകുമാരിയുടെയും കെ അയ്യപ്പപണിക്കരുടെയും കവിതകളെ കോർത്തിണക്കി നൃത്താവിഷ‌്കാരവും അവതരിപ്പിച്ചു.










0 comments