ബി കൃഷ്‌ണകുമാർ സന്നിധാനം പൊലീസ്‌ സ്‌പെഷ്യൽ ഓഫീസർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 05:00 PM | 0 min read

ശബരിമല > സന്നിധാനം പൊലീസ്‌ സ്‌പെഷ്യൽ ഓഫീസറായി ബി കൃഷ്‌ണകുമാർ ചുമതലയേറ്റു. സ്‌പെഷ്യൽ ഓഫീസറായിരുന്ന പി ബി ജോയിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ്‌ പുതിയ ക്രമീകരണം.

റെയിൽവേ പൊലീസ്‌ സൂപ്രണ്ടായ കൃഷ്‌ണകുമാർ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്‌. ശബരിമലയിൽ നടത്തിയ കൃത്യമായ മുന്നൊരുക്കം ഭക്തർക്ക്‌ സുഗമദർശനം സാധ്യമാക്കിയെന്നും തീർഥാടരോട്‌ വിവിധ ഭാഷകളിൽ സംസാരിക്കാൻ പൊലീസുകാർക്ക്‌ പരിശീലനം നൽകിയതായും കൃഷ്‌ണകുമാർ പറഞ്ഞു. സന്നിധാനത്ത് സ്പെഷൽ ഓഫീസറായി ഏറ്റവും കൂടുതൽ സേവനമനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കൃഷ്ണകുമാർ. സന്നിധാനം അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസറായി ടി എൻ സജീവും ജോയിന്റ് സ്പെഷ്യൽ ഓഫീസറായി മാനന്തവാടി എഎസ്‌പി ഉമേഷ് ഗോയലും ചുമതലയേറ്റു.



deshabhimani section

Related News

0 comments
Sort by

Home