പ്രവാഹം തുടരുന്നു ; ദർശനം നടത്തിയത് 20 ലക്ഷം തീർഥാടകർ

ശബരിമല
ശബരിമലയിലേക്ക് തീർഥാടകരുടെ പ്രവാഹം തുടരുന്നു. 20 ലക്ഷത്തിനടുത്ത് തീർഥാടകരാണ് ഇതുവരെ ദർശനം നടത്തി മടങ്ങിയത്. കഴിഞ്ഞദിവസങ്ങളിൽ നല്ല തിരക്കാണ്. പരാതികൾക്കിടനൽകാത്തവിധം തീർഥാടകർക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും അവ കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
അന്നദാനവും ലഘുഭക്ഷണ വിതരണവും കുടിവെള്ള വിതരണവുമെല്ലാം കൂടുതൽ മെച്ചപ്പെടുത്തി. സർക്കാരും ദേവസ്വം ബോർഡും പൊലീസും വിവിധ വകുപ്പുകളും ശബരിമല തീർഥാടനം മികച്ചരീതിയിലാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രതിപക്ഷനേതാവടക്കമുള്ള ആളുകൾ ഈ മികവ് ചൂണ്ടിക്കാട്ടിയിരുന്നു. വരുംദിവസങ്ങളിലും തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
പാർക്കിങ് സൗകര്യം വിപുലമാക്കും
ശബരിമലയിൽ തിരക്ക് വർധിക്കുന്നതനുസരിച്ച് വാഹന പാർക്കിങ് സൗകര്യവും വിപുലമാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിലെ തിരക്ക് പരിഗണിച്ച് 1200 ചെറുവാഹനങ്ങൾക്ക് പാർക്കുചെയ്യാനുള്ള അധികസൗകര്യംകൂടി ഈ തീർഥാടനകാലത്ത് ഒരുക്കി. എരുമേലിയിൽ ഹൗസിങ് ബോർഡിന്റെ 6.5 ഏക്കർ സ്ഥലത്തും പാർക്കിങ് സൗകര്യം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Tags
Related News

0 comments