ആഭ്യന്തര വൈദ്യുതി ഉൽപാദനം ; എട്ടുവർഷം ; 1318.151 മെഗാവാട്ടിന്റെ വർധന

തിരുവനന്തപുരം
സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ എട്ടുവർഷം കൊണ്ട് നേടിയത് 1318.151 മെഗാവാട്ടിന്റെ വർധന. ജലവൈദ്യുതി വഴി 119.65 മെഗാവാട്ടും സൗരോർജം വഴി 1198.501 മെഗാവാട്ടുമാണ് ഉയർത്തിയത്. പള്ളിവാസൽ വിപുലീകരണമടക്കം എട്ട് പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നു. 2016ൽ സൗരോർജ പദ്ധതികളുടെ സ്ഥപിതശേഷി 16.499 മെഗാവാട്ടായിരുന്നു. നിലവിൽ 1215 മെഗാവാട്ടായി. പുരപ്പുറ പദ്ധതി, സ്വകാര്യ നിലയം, ഭൗമോപരിതല നിലയം, ഫ്ലോട്ടിങ് സോളാറടക്കം ഇതിൽപ്പെടുന്നു. വൈദ്യുതി ഉൽപ്പാദന രംഗത്ത് 2016– 23 വരെ 2,289.89 കോടി രൂപയാണ് കെഎസ്ഇബി മുടക്കിയത്.
സാധ്യതകൾ
പ്രായോഗികമായി നടപ്പാക്കിയാൽ 1500–--2000 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ കേരളത്തിൽ സാധ്യമാണ്. 600 മെഗാവാട്ടിന്റെ കാറ്റാടി നിലയത്തിനും സാധ്യതയുണ്ട്. തിരമാലയിൽനിന്നും വേഗംകുറഞ്ഞ കാറ്റിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നതും പരിഗണനയിലാണ്. ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാൻ പമ്പ്ഡ് സ്‌റ്റോറേജ്, ബാറ്ററി സ്‌റ്റോറേജ് പദ്ധതിയും നട
പ്പാക്കും.
പ്രതീക്ഷതെറ്റിച്ച
ഉപഭോഗം
കഴിഞ്ഞവർഷത്തെ ഏറ്റവും ഉയർന്ന പീക്ക് ഡിമാൻഡ് ഏപ്രിൽ 21ന് 5024 മെഗാവാട്ടായിരുന്നു. ഈ വർഷം മെയ് രണ്ടിന് ഇത് 5790 മെഗാവാട്ടായി. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന വൈദ്യുതി ഉപഭോഗം 100.3 ദശലക്ഷം യൂണിറ്റായിരുന്നത് ഈ വർഷം 115 ദശലക്ഷമായി. പീക്ക് ഡിമാൻഡിലും ഉയർന്ന പ്രതിദിന ഉപഭോഗത്തിലും ഒരുവർഷം കൊണ്ടുണ്ടായ വർധന 15 ശതമാനമാണ്. പ്രതീക്ഷിച്ചതിന്റെ രണ്ടര മടങ്ങും.










0 comments