Deshabhimani

കാനനപാത താണ്ടി ശബരിമലയിലെത്തിയത് 35000ലധികം തീർഥാടകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 10:43 PM | 0 min read

ശബരിമല > മണ്ഡലകാലം പാതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ സന്നിധാനത്തെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത ഉപയോഗപ്പെടുത്തുന്നത്‌. വെള്ളിയാഴ്‌ച്ച മാത്രം പുല്ലുമേട് വഴി 2722 പേർ എത്തിയപ്പോൾ ശനിയാഴ്ച ഈ പാതയിലൂടെയുള്ള തീർഥാടകരുടെ എണ്ണം 3000 കടന്നു. 1284  പേരാണ് വെള്ളിയാഴ്ച  മുക്കുഴി വഴി എത്തിയത്.

വണ്ടിപ്പെരിയാർ, സത്രം, പുൽമേട് വഴി 18,951 പേരും കരിമല പാതയിലെ അഴുതക്കടവ്, മുക്കുഴി വഴി 18,317 തീർഥാടകരും ഇതിനകം സന്നിധാനത്തെത്തി. ഇരു പാതയിലൂടെയും രാവിലെ ആറ്‌ മുതലാണ് തീർഥാടകർക്ക് പ്രവേശനമുള്ളത്. പകൽ ഒന്നുവരെ പ്രവേശന കവാടത്തിൽ എത്തുന്ന എല്ലാവരെയും കടത്തിവിടും. തീർഥാടകരെ  ഗ്രൂപ്പുകളാക്കിയാണ്‌ കാനന പാതയിലൂടെ കടത്തിവിടുന്നത്. യാത്രയിലുടനീളം വനം, എക്കോ ഗാർഡുമാരുടെ നിരീക്ഷണവും വനം വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home