ശബരി സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം > കച്ചിഗുഡ– കോട്ടയം ശബരി പ്രതിവാര സ്‌പെഷ്യൽ ( 07131) 8, 15, 22, 29 തീയതികളിൽ സർവീസ് നടത്തും. കച്ചിഗുഡയിൽനിന്ന് ഞായറാഴ്‌ചകളിൽ പകൽ 12.30 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വൈകിട്ട് 6.30 ന് കോട്ടയത്ത് എത്തും. കോട്ടയം–-കച്ചിഗുഡ സ്‌പെഷ്യൽ (-07132) 9, 16,23, 30 തീയതികളിൽ സർവീസ് നടത്തും.
തിങ്കളാഴ്‌ചകളിൽ രാത്രി 8.50 ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പകൽ ഒന്നിന് കച്ചിഗുഡയിൽ എത്തും. ഹൈദരാബാദ്–-കോട്ടയം സ്‌പെഷ്യൽ (-07137) 13ന് സർവീസ് നടത്തും. ഹൈദരാബാദിൽനിന്ന് പകൽ 12.05 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വൈകിട്ട് 6.45 ന് കോട്ടയത്ത് എത്തും. കോട്ടയം –-സെക്കന്തരാബാദ് സ്‌പെഷ്യൽ(07138) 14 ന് കോട്ടയത്തുനിന്ന് രാത്രി 9.45 ന് പുറപ്പെടും. റിസർവേഷൻ എട്ടിന് ആരംഭിക്കും.









0 comments