ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം; 18.34 കോടി രൂപയുടെ വർധന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 06:47 PM | 0 min read

ശബരിമല > ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60 കോടി (60,54,95,040) രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42 കോടി (42,20,15,585) രൂപയാണ് അപ്പം അരവണ വില്പനയിൽ ലഭിച്ചത്. ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വിൽപ്പനയിലൂടെ 6,17,94,540 രൂപയും ലഭിച്ചു. 18,34 ,79455 രൂപയാണ് ഇക്കുറി ഈ രംഗത്തെ വർധന.

ആദ്യ പന്ത്രണ്ട്  ദിവസത്തിനുള്ളിൽ  അപ്പം വിറ്റുവരവ് 3 കോടി 53 ലക്ഷം(3,53,28,555) രൂപയായിരുന്നു. അരവണ വില്പനയാകട്ടെ 28,93,86,310 രൂപയും. സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട്  കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ വിൽപ്പന നടക്കുന്നത്. അയ്യപ്പ ഭക്തർക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home