യന്ത്രത്തിൽ കുടുങ്ങി തൊഴിലാളി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കും : മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 11:02 PM | 0 min read

തിരുവനന്തപുരം > തൃശൂർ വെള്ളാങ്കല്ലൂർ വെളയനാട് പ്രവർത്തിക്കുന്ന എടിസിഒഎൻ എന്ന സ്ഥാപനത്തിൽ സിമന്റ് യന്ത്രത്തിൽ കുടുങ്ങി മരിച്ച പത്തൊമ്പതുകാരനായ അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊണ്ടതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അപകടത്തിൽ വർമാനന്ദ കുമാർ എന്ന അതിഥിത്തൊഴിലാളിയാണ് മരിച്ചത്.

തുടർന്ന് ഇരിങ്ങാലക്കുട അസിസ്റ്റന്റ് ലേബർ ഓഫീസർ സ്ഥാപനത്തിൽ നേരിട്ട് അന്വേഷണം നടത്തുകയും മൃതദേഹം വിമാനമാർ​ഗം സ്വദേശമായ ബിഹാറിലെത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. കമ്പനി തൊഴിലാളിയുടെ ആശ്രിതർക്ക് രണ്ടര ലക്ഷം രൂപ നൽകിയതായി ഇരിങ്ങാലക്കുട അസിസ്റ്റന്റ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിശദ അന്വേഷണത്തിൽ രജിസ്റ്റർ ചെയ്യാതെ പ്രവർത്തിച്ച കമ്പനി ആണെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കണ്ടെത്തി. കമ്പനി മേധാവികൾക്കെതിരെ സുരക്ഷാ ലംഘനത്തിന് മൂന്ന് പ്രോസിക്യൂഷൻ കേസ് ഫയൽ ചെയ്തു.  ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്ഥാപന മേധാവികൾ ഉറപ്പ് നൽകിയിട്ടുണ്ട്‌. തൊഴിൽ വകുപ്പ് ഈ വിഷയത്തിൽ വീണ്ടും ഹിയറിങ്‌ നടത്തുമെന്ന് മന്ത്രി അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home