ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നൽകിയില്ലെങ്കിൽ അതും അഴിമതി: മന്ത്രി പി രാജീവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 05:14 PM | 0 min read

എറണാകുളം > ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നൽകിയില്ലെങ്കിൽ അതും അഴിമതിയുടെ പരിധിയിൽ വരുമെന്നു വ്യവസായ മന്ത്രി പി രാജീവ്. സേവനത്തിന്റെ ഗുണമേന്മ അളക്കുന്നത് അത് നിർവ്വഹിക്കുന്ന സമയം പരിഗണിച്ചാണ്. അതുറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി പറഞ്ഞു. സസ്ഥാന വിവരാവകാശ കമീഷൻ നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന വിവരാവകാശ സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കുസാറ്റിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ഉദ്യോഗസ്ഥർ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കണം. കൊളോണിയൽ കാലത്താണ് ജനങ്ങളെ സംശയക്കണ്ണോടെ കണ്ടിരുന്നത്. ഏത് നിയമവും ആദ്യം മനസ്സിലാകേണ്ടത് ജനങ്ങൾക്കാണ്. മുന്നിൽ വരുന്ന പ്രശ്‌നങ്ങളെ മനസിലാക്കി വസ്തുതയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണം. വിവരാവകാശത്തിന്റെ ശരിയായ വിനിയോഗം  ജനാധിപത്യം കൂടുതൽ പക്വമായി തീരുന്നു എന്നതിന്റെ  തെളിവാണ്.

മുഖ്യ വിവരാവകാശ കമീഷണർ വി ഹരിനായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കമീഷണർമാരായ ഡോ. കെ എം ദിലീപ്, ഡോ. സോണിച്ചൻ പി ജോസഫ്, അഡ്വ. ടി കെ രാമകൃഷ്ണൻ എന്നിവർ സംവാദം നയിച്ചു. സംസ്ഥാന വിവരാവകാശ കമീഷൻ സെക്രട്ടറി എസ്. സജു, പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പിൽ അധികാരികൾ,  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home