പതിനെട്ടാം പടി ചവിട്ടി ഗിന്നസ് പക്രു; സംവിധാനങ്ങൾക്ക്‌ പ്രശംസ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 02:16 PM | 0 min read

ശബരിമല > പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട  സന്തോഷം പങ്കുവച്ച്‌ ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പോലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

‘തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദർശനം സാധ്യമാക്കാനാകുന്നുണ്ട്. ശബരിമല മുഴുവൻ  പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘പവിത്രം ശബരിമല’യുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് സ്ഥലത്ത്‌ വരുത്തിയത്. അതോടൊപ്പം  ഓരോ ഭക്തനും ഇരുമുടിക്കെട്ടിൽ  പ്ലാസ്റ്റിക് ഉൾപ്പെടുത്താതെ ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും’ ഗിന്നസ്‌ പക്രു ഓർമിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home