മുനമ്പം ഭൂമി പ്രശ്‌നം ; സർക്കാർ തീരുമാനിക്കട്ടെയെന്ന് സംരക്ഷണസമിതി , പ്രതിപക്ഷനേതാവ് നടത്തുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നുണപ്രചാരണം

കൊച്ചി
മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാരും കോടതിയും തീരുമാനമെടുക്കട്ടെയെന്ന് വഖഫ് ഭൂമി സംരക്ഷണസമിതി. വിഷയത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നുണപ്രചാരണമെന്നും സമിതി പ്രസിഡന്റ് ഷരീഫ് ഹാജി പുത്തൻപുരയും കൺവീനർ മുജീബ് റഹ്മാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതായിരുന്നു. മുസ്ലിം–-ക്രിസ്‌ത്യൻ പ്രശ്‌നമാക്കി മാറ്റാനാണ് ബിജെപിയുടെയും കാസ പോലുള്ള സംഘടനകളുടെയും ശ്രമം. വർഗീയത അഴിച്ചുവിടുന്നവരുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. വൻകിട റിസോർട്ട് മാഫിയകളെ സർക്കാർ കുടിയിറക്കി ആ സ്ഥലം സംരക്ഷിക്കണം. വഖഫ് ഭൂമി വിറ്റ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനെ പ്രോസിക്യൂട്ട് ചെയ്യണം.
അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് നൽകി വഖഫ് ഭൂമി മോചിപ്പിക്കണം. പുനരധിവാസവും നഷ്ടപരിഹാരവും കുടുംബങ്ങളെ വഞ്ചിച്ചവരിൽനിന്ന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
Related News

0 comments