ശബരിമല തീർത്ഥാടനം: യാത്രയിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ സഹായത്തിന് എംവിഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 03:14 PM | 0 min read

പത്തനംതിട്ട  > ശബരിമല തീർത്ഥാടന യാത്രയ്ക്കിടയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിന് എംവിഡി ഒപ്പമുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിച്ചാൽ ആവശ്യമായ സഹായങ്ങൾ ലഭിക്കുമെന്ന് എംവിഡി ഫേസ്‌ബുക്കിൽ കുറിച്ചു.

ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എംവിഡി കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകുമെന്നും തീർത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാൻ ഒന്നിച്ചു പ്രവർത്തിക്കാമെന്നും എംവിഡി കുറിച്ചു.

ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ:

ഇലവുങ്കൽ : 9400044991, 9562318181

എരുമേലി : 9496367974, 8547639173

കുട്ടിക്കാനം : 9446037100, 8547639176

 



deshabhimani section

Related News

View More
0 comments
Sort by

Home