മണ്ഡല മകരവിളക്ക് ഉത്സവം: കൺട്രോൾ റൂം 16 ന് തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 02:06 PM | 0 min read

പത്തനംതിട്ട > ശബരിമല മണ്ഡല മകരവിളക്ക് ഉത്സത്തിന്റെ ഭാഗമായ കൺട്രോൾ റൂം നവംബർ 16 മുതൽ പ്രവർത്തന നിരതമാവും. തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനും ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും തീർത്ഥാടനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുമായാണ്  പ്രത്യേക കൺട്രോൾ റൂം തുടങ്ങുന്നത്.

ഇടുക്കി കളക്‌ട്രേറ്റിലും മഞ്ചുമല വില്ലേജ് ഓഫീസിലുമായി 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന  ഹെൽപ്പ് ഡെസ്‌കുമാണ് നവംബർ 16 ന്  തുടങ്ങുക. കൺട്രോൾ റൂം പ്രവർത്തനം സംബന്ധിച്ച് വിവിധ ഉദ്യോഗസ്ഥർക്ക് ചുമതലയും നൽകി. ഇവരുടെ ഫോൺ യഥാക്രമത്തിൽ:-

കളക്ടറേറ്റ് ഇടുക്കി :-04862 232242

ചാർജ് ഓഫീസർ - അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് :- 9446303036

ടീം അംഗങ്ങൾ

ഗോപകുമാർ വി ആർ, ജൂനിയർ സൂപ്രണ്ട് :- 9447522438

അജി ബി, സീനിയർ ക്ലർക്ക് :- 9074594896

ബൈജു കെ എൻ, സീനിയർ ക്ലർക്ക് :-9447587473

വില്ലേജ് ഓഫീസ് കൺട്രോൾ റൂം ചാർജ്ജ് ഓഫീസർ - തഹസീൽദാർ  പീരുമേട്:- 9447023597

ഹെൽപ്പ് ഡെസ്‌ക് ( വില്ലേജ് ഓഫീസ് മഞ്ചുമല) :- 04869253362, 8547612910

വില്ലേജ് ഓഫീസ് പെരിയാർ:- 04869224243, 8547612909

ഹെൽപ്പ് ഡെസ്‌ക് ചാർജ്ജ് ഓഫീസർ തഹസീൽദാർ  പീരുമേട് :- 9447023597



deshabhimani section

Related News

View More
0 comments
Sort by

Home