കുളങ്ങളിലെ മാലിന്യസംസ്‌കരണം: ധാരണപത്രം ഒപ്പിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 06:12 PM | 0 min read

കളമശേരി> കുളങ്ങളിലെ മാലിന്യസംസ്കരണ പദ്ധതിക്കായി സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയും കുസാറ്റ് ഫാക്കൽറ്റി സ്റ്റാർട്ടപ്പായ എംസോർട്ടിയ എൽഎൽപിയുമായി ധാരണപത്രം ഒപ്പിട്ടു.

സൂക്ഷ്മജീവികളെ ഉപയോഗിച്ച് ജൈവമാലിന്യസംസ്കരണം, രോഗനിയന്ത്രണം, മീൻകൃഷി മേഖലയിലെ പുരോഗതി എന്നിവയ്‌ക്കായി പ്രവർത്തിക്കുന്ന എംസോർട്ടിയ മീൻകൃഷി വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുകയും ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സിഎസ്ഐആർ- എൻഐഒ ഡയറക്ടർ പ്രൊഫ. സുനിൽകുമാർ സിങ്ങും എംസോർട്ടിയ എൽഎൽപി മാനേജിങ്‌ പാർട്ണർ ഡോ. എസ് വൃന്ദയുമാണ്‌ ധാരണപത്രം ഒപ്പിട്ടത്‌. കേന്ദ്ര ശാസ്ത്രസാങ്കേതികമന്ത്രി ജിതേന്ദ്ര സിങ്‌, സിഎസ്ഐആർ ഡയറക്ടർ ജനറൽ ഡോ. എൻ കലൈസെൽവി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home