ധിക്കാരപരമായ പെരുമാറ്റം സുരേഷ് ഗോപി തിരുത്തണം: കെയുഡബ്ല്യുജെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 09:26 PM | 0 min read

തിരുവനന്തപുരം
 മാധ്യമപ്രവർത്തകരോട് തുടർച്ചയായി   ധിക്കാരപരമായി പെരുമാറുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയർക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നതെന്നും കെയുഡബ്ല്യുജെ പ്രസ്താവനയിലൂടെ അറിയിച്ചു.

 സിനിമയിലെ നായക വേഷത്തിന്റെ  കെട്ട് വിടാത്ത മട്ടിലുള്ള  പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന്  വിരുദ്ധമാണ്. കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത സമീപനം തിരുത്താൻ സുരേഷ് ഗോപിയും അദ്ദേഹം അതിന് തയാറാകുന്നില്ലെങ്കിൽ തിരുത്താൻ  ബിജെപിയും   മുന്നിട്ടിറങ്ങണമെന്ന്‌   പ്രസിഡന്റ്‌ കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home