കോൺഗ്രസ്‌ തന്നെ ഓർക്കുന്നത്‌ ചാവേറാകേണ്ടി വരുമ്പോഴെന്ന്‌ കെ മുരളീധരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 09:05 PM | 0 min read

തേഞ്ഞിപ്പലം (മലപ്പുറം)> പാലക്കാട് സീറ്റിൽ തെരഞ്ഞെടുപ്പ്‌ വരുമ്പോൾ തന്റെ പേര് നേതാക്കൾ ഓർക്കില്ലെന്നും നേമം വരുമ്പോൾ ഓർക്കുമെന്നും കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ. പാർടിയുടെ ഉന്നതതല പുനഃസംഘടന വരുമ്പോൾ പലരും തന്റെ പേര്‌ ഓർക്കാറില്ല. എവിടെയെങ്കിലും ചാവേറായി നിൽക്കേണ്ടിവരുമ്പോൾ ഓർമവരും. കലിക്കറ്റ് സർവകലാശാലാ സ്റ്റാഫ് ഓർഗനൈസേഷൻ നേതാവ്‌ കെ വേദവ്യാസന്റെ അനുസ്മരണ യോഗം ഉദ്ഘാടനംചെയ്യുമ്പോഴാണ്‌ മുരളീധരൻ നീരസം തുറന്നുപറഞ്ഞത്‌.

    ഉന്നത വിദ്യാഭ്യാസരംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്‌. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റണമെന്നതിൽ കേരളത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. നിയമസഭയിൽ പ്രാതിനിധ്യമുള്ള എല്ലാ പാർടികളും അക്കാര്യത്തിൽ ഒന്നിച്ചാണ്.  ഗവർണർസ്ഥാനത്തുനിന്ന്‌ പോകാൻ തയ്യാറാണെന്നത്‌ വാചകമടിയാണ്‌. മാറ്റാൻ നോക്കുമ്പോൾ കാര്യമറിയാമെന്നും മുരളീധരൻ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home