Deshabhimani

ത്രിഡി പരീക്ഷണവുമായി ഏരീസ്‌ കലാനിലയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 12:29 PM | 0 min read

തൃശൂർ > ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ചിരുന്ന കലാനിലയത്തിന്റെ ''രക്തരക്ഷസ്‌ '' വീണ്ടും അരങ്ങിലേയ്ക്കെത്തുന്നു.  നൂതന സാങ്കേതിക വിദ്യകളുമായാണ് ഇത്തവണ നാടകത്തിന്റെ വരവ്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവ പാർവതി  ക്ഷേത്ര മൈതാനിയിൽ   13 നാണ് ഉദ്ഘാടന അവതരണം.  യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌ കലാനിലയത്തെ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രദർശനമാണിത്‌.   ''രക്തരക്ഷസ് ചാപ്റ്റർ വൺ'' എന്ന പേരിലാണ്‌  പഴയ നാടകം പുനർജ്ജനിക്കുന്നത്. വേദിയുടെ  അണിയറ ഒരുക്കങ്ങളുടെ അവസാനഘട്ട   പണികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.  സിനിമാതാരം വിയാൻ മംഗലശ്ശേരിയടക്കം നിരവധി തെന്നിന്ത്യൻ താരങ്ങളും  വേഷമിടുന്നുണ്ട്‌.  .
ഡോൾബി അറ്റ്മോസ് ശബ്ദ മികവോടുകൂടിയായിരിക്കും  ഏരീസ് കലാനിലയത്തിന്റെ പ്രദർശനം .

രക്തരക്ഷസ്,  കായംകുളം കൊച്ചുണ്ണി,  കടമറ്റത്ത് കത്തനാർ,  ഗുരുവായൂരപ്പൻ, അലാവുദീനും അത്ഭുതവിളക്കും , നാരദൻ കേരളത്തിൽ, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരിൽ വിസ്മയം സൃഷ്ടിച്ച കലാനിലയം  ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിൽ ഏറെ അഭിമാനം ഉണ്ടെന്ന് സർ സോഹൻ റോയ് പറഞ്ഞു.    '' നാടകം സിനിമ പോലെ നാടാകെ '' ഇളക്കി  ജന മനസ്സുകൾ കീഴടക്കിയ കലാനിലയം  ഇനി പുത്തൻ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ മാസങ്ങൾക്ക് മുൻപാണ് ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തത് . ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ വച്ച്    കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സർ സോഹൻ റോയിയും ചേർന്നാണ് കരാർ യാഥാർത്ഥ്യമാക്കിയത് . കലാനിലയത്തിന്റെ പുതിയ പേര്  " ഏരീസ് കലാനിലയം ആർട്സ് &  തിയറ്റർ പ്രൈവറ്റ് ലിമിറ്റഡ് " എന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു . ഏരീസും - കലാനിലയവും   സംയുക്തമായി ചേർന്നായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home