ad
Deshabhimani

പ്രവാസി മലയാളികൾക്കായി 
"കെഎസ്എഫ്ഇ ഡ്യുവോ' ; ലോഞ്ചിങ് ഇന്ന് റിയാദില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 12:28 AM | 0 min read


തൃശൂർ
പ്രവാസി മലയാളികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന ‌"കെഎസ്എഫ്ഇ  ഡ്യുവോ'യുടെ ഗ്ലോബൽ ലോഞ്ചിങ്ങ് വെള്ളിയാഴ്ച സൗദിയിലെ റിയാദിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിർവഹിക്കും. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, എംഡി ഡോ. എസ് കെ സനിൽ എന്നിവർ പങ്കെടുക്കും.

നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാ‌ണിത്. കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓൺലൈനായി ഇടപാടുകൾ നടത്താനാകും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവനകൾ നൽകുന്ന മലയാളി പ്രവാസി സമൂഹത്തിനോടുള്ള കെഎസ്എഫ്ഇയുടെ പ്രതിബദ്ധതയാണ്  പദ്ധതിയ്ക്ക് പിന്നിൽ.

റിയാദിലെ ഹോട്ടൽ  ഹോളിഡേ ഇൻ അൽ ക്വൈസറിൽ നടക്കുന്ന പ്രവാസി മലയാളി സമ്മേളനത്തിൽ സൗദി സമയം വൈകിട്ട് ആറിനാണ് കെഎസ്എഫ്ഇ ഡ്യുവോയുടെ ലോഞ്ചിങ്. 12 വരെ വിവിധ ജിസിസി രാജ്യങ്ങളിൽ കെഎസ്എഫ്ഇയുടെ പ്രത്യേക സംഘം പര്യടനം നടത്തും.   പ്രവാസി ചിട്ടിയുടേയും കെഎസ്എഫ്ഇ ഡ്യുവോ പദ്ധതിയുടേയും വിവരങ്ങൾ പ്രവാസി മലയാളികൾക്ക് ലഭ്യമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home