കേന്ദ്രം സഹായം പ്രഖ്യാപിക്കാത്തത്‌ ദൗർഭാഗ്യകരം: 
ആർ ചന്ദ്രശേഖരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 11:29 PM | 0 min read

കൽപ്പറ്റ > പുഞ്ചിരിമട്ടം  ഉരുൾപൊട്ടലിൽ  കേന്ദ്രം സഹായം പ്രഖ്യാപിക്കാത്തത്‌  ദൗർഭാഗ്യകരമാണെന്ന്‌   ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പുഞ്ചിരിമട്ടം  ഉരുൾപൊട്ടലിനെ ദേശീയ ദുരന്തത്തിന്‌ തുല്യമായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജീവിതമാർഗം നഷ്ടമായ മുഴുവൻ കുടുംബങ്ങളുടെയും സംരക്ഷണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണം. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലായി നിരവധി കുടുംബങ്ങളുടെ ജീവനോപാധി  നഷ്ടമായിട്ടുണ്ട്‌.  അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നടപടി വേണം.  പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കണം.  പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികൾക്കു മാത്രമായി ഭവനപദ്ധതി നടപ്പാക്കണം. ഇതിനുള്ള ചെലവ് കേന്ദ്ര–- സംസ്ഥാന സർക്കാരുകളും അതത് തോട്ടം മാനേജ്‌മെന്റും സംയുക്തമായി വഹിക്കണമെന്നും ചന്ദ്രശേഖരൻ  ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home