ad
Deshabhimani

ആനന്ദ് ഏകർഷിക്ക്
 അഭിനന്ദനവുമായി മന്ത്രിയെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 11:29 PM | 0 min read


കളമശേരി
മികച്ച സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ആട്ടത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷിയെ വ്യവസായമന്ത്രി പി രാജീവ് വീട്ടിലെത്തി അഭിനന്ദിച്ചു. കളമശേരി ചങ്ങമ്പുഴ നഗറിലെ വീട്ടിലെത്തിയ മന്ത്രി ഓണക്കോടി നൽകി. മികച്ച എഡിറ്റർക്കുള്ള ദേശീയപുരസ്കാരം ലഭിച്ച മഹേഷ് ഭുവനേന്ദും ഇവിടെയെത്തിയിരുന്നു. അദ്ദേഹത്തെയും മന്ത്രി അഭിനന്ദനമറിയിച്ചു. ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിലും ഒപ്പമുണ്ടായി.

വിനയ് ഫോർട്ടിന്റെ മുൻകൈയിൽ രൂപമെടുത്ത സിനിമയിൽ എല്ലാവരും മനോഹരമായി അഭിനയിച്ചിട്ടുണ്ടെന്നും കൃത്യമായ നിലപാട് സൗന്ദര്യാത്മകമായി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് സിനിമയുടെ മികവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home