വയനാടിനൊപ്പം; ഒരു കോടി രൂപയുടെ ചെക്ക് ചിര‍‍ഞ്ജീവി മുഖ്യമന്ത്രിക്ക് കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 07:03 PM | 0 min read

തിരുവനന്തപുരം> വയനാട് ​ദുരന്തബാധിതർക്കായി നൽകുന്ന ഒരു കോടി രൂപയുടെ ചെക്ക് തെലുങ്ക് താരം ചിര‍‍ഞ്ജീവി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് താരം ചെക്ക് കൈമാറിയത്.

മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസനി​ധിയിലേക്ക് ചിര‍‍ഞ്ജീവിയും മകൻ രാം ചരണും ഒരു കോടി രൂപ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ പ്രകൃതിക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിയോദത്തിൽ അതീവമായി ദുഖിക്കുന്നു. സർവതും നഷ്ടപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാ​ഗമായി താനും രാം ചരണും ചേർന്ന് ഒരു കോടി രൂപ നൽകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിനോടകം തന്നെ നിരവധി പേരാണ് ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങായി എത്തിയത്. ലോകത്തിന്റെ പല കോണിൽ നിന്നും നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്.

തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധി സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. ചലച്ചിത്ര താരം പ്രഭാസ് രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home