ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ ഭൂമിയില്‍ ശുചീകരണം നടത്തിയതിന് നഗരസഭയ്ക്കെതിരെ റെയില്‍വേ കേസ് കൊടുത്തിരുന്നു: ഗായത്രി ബാബു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 08:34 AM | 0 min read

തിരുവനന്തപുരം> 2018ല്‍ ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ ഭൂമിയില്‍ ശുചീകരണം നടത്തിയതിന് റെയില്‍വേ കേസുകൊടുത്തിരുന്നുവെന്ന് തിരുവനന്തപുരം നഗരസഭ ആരോഗ്യ വകുപ്പ് സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. റെയില്‍വേ ഭൂമിയിലെ മാലിന്യ സംസ്‌കരണം റെയില്‍വേയുടെ മാത്രം ഉത്തരവാദിത്വമാണെന്നും, ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നഗരസഭ നോട്ടീസ് നല്‍കിയതായും ഗായത്രി ബാബു. ഖരമാലിന്യമടക്കം ആമയിഴഞ്ചാന്‍ തോടിലേക്ക് റെയില്‍വേ തള്ളുന്നുണ്ടെന്നും ഗായത്രി ബാബു വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസം റെയില്‍വേ ഭൂമിയിലെ ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നീക്കം ചെയ്തത് ടണ്‍ കണക്കിന് മാലിന്യങ്ങളാണ്. ഇതിലധികം മാലിന്യങ്ങള്‍ വെള്ളത്തിനടിയില്‍ ഇളക്കിയെടുക്കാന്‍ കഴിയാത്ത രീതിയില്‍ മണ്ണിനോട് ചേര്‍ന്ന് കിടക്കുന്നുണ്ട്. റെയില്‍വേ ഭൂമി ആയതിനാല്‍ തന്നെ ഇവിടെ വൃത്തിയാക്കാന്‍ നഗരസഭയക്ക് അനുമതിയില്ല. എന്നാല്‍ ഓപ്പറേഷന്‍ അനന്ത നടപ്പിലാക്കിയ ഘട്ടത്തില്‍ 2018ല്‍ നഗരസഭാ ജീവനക്കാര്‍ തന്നെ റെയില്‍വേ ഭൂമിയുടെ ഭാഗമായ ആമയിഴഞ്ചാന്‍ തോട് ശുചീകരിച്ചിരുന്നു. ഇതില്‍ റെയില്‍വേ നല്‍കിയ പരാതിയില്‍ കോടതിയില്‍ കേസ് നടന്നുക്കുകയാണ്.
 
നഗരസഭയുടെ മാത്രം ഉത്തരവാദിത്വമാണെന്ന് പറയുന്ന സാഹചര്യത്തില്‍, റെയില്‍വേ മാലിന്യം ആമയിഴഞ്ചാന്‍ തോടിലേക്കാണ് കടത്തി വിടുന്നതെന്നും, മാലിന്യ സംസ്‌കരണത്തിന് കൃത്യമായ സംവിധാനം റെയില്‍വേയ്ക്കില്ലെന്നും തിരുവനന്തപുരം നഗരസഭ ആരോഗ്യ വകുപ്പ് സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗായത്രി ബാബു വ്യക്തമാക്കി.
 
 യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെയാണ് ജോയ് അടക്കമുള്ള റെയില്‍വേയുടെ കരാര്‍ തൊഴിലാളികള്‍ ശുചീകരണത്തിനായി തോടിലേക്ക് ഇറങ്ങിയത്. ഇനിയും ഇതിലടക്കം കൃത്യമായ മറുപടി നല്‍കാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ല.
 


deshabhimani section

Related News

View More
0 comments
Sort by

Home