പ്രകാശനംചെയ‌്തു

എടപ്പാൾ
കവിയും നിരൂപകയുമായ ഡോ. സുരജയുടെ ‘കവിതയിലെ കാലവും കാൽപ്പാടുകളും' ലേഖന സമാഹാരത്തിന്റെ പ്രകാശനം യാസ്‌പൊ പൊറൂക്കര അങ്കണത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഡോ. എസ് കെ വസന്തൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. എം എം നാരായണൻ പുസ്തകം ഏറ്റുവാങ്ങി.
ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. കവി പി പി രാമചന്ദ്രൻ, വിജു നായരങ്ങാടി, മോഹനകൃഷ്ണൻ കാലടി എന്നിവർ സംസാരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് യാസ്‌പൊ പൊറൂക്കരയും പൊറൂക്കര പ്രവാസി കൂട്ടായ്മയും സ്വരൂപിച്ച ഒന്നരലക്ഷം രൂപയും എടപ്പാൾ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സ്വരൂപിച്ച ഒരുലക്ഷം രൂപയും പൊറൂക്കര പനിച്ചകത്ത് ആമിനുമ്മയുടെ വാർധക്യ പെൻഷൻ 6000 രൂപയും സ്പീക്കർക്ക് കൈമാറി. കാവ്യസംവാദത്തിൽ ടി വി ശൂലപാണി, പി വി നാരായണൻ, വി വി രാമകൃഷ്ണൻ, അഭിലാഷ് എടപ്പാൾ, നീതു സുബ്രഹ്മണ്യൻ, ഷൗക്കത്തലി ഖാൻ, സോമൻ ചെമ്പ്രേത്ത്, കെ വി ശശീന്ദ്രൻ, അരുൺ പല്ലിശേരി, രമ്യ സഞ്ജീവ് എന്നിവർ പങ്കെടുത്തു.
യാസ്‌പൊ പൊറൂക്കരയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പി പി വാസുദേവൻ സ്വാഗതം പറഞ്ഞു. കാവ്യാലാപനവും നടന്നു.










0 comments