ad
Deshabhimani

കെ റെയിൽ: ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി പുതിയ രൂപരേഖ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2020, 11:23 PM | 0 min read

എലത്തൂർ
ജനവാസകേന്ദ്രത്തിലൂടെയുള്ള അർധ അതിവേഗ പാതയുടെ രൂപരേഖയിൽ മാറ്റം. ഇതുസംബന്ധിച്ച പഠനത്തിന് ചുമതലയേൽപ്പിച്ച സ്വകാര്യ കമ്പനി ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കിയ പുതിയ രൂപരേഖ കെ റെയിലിന് സമർപ്പിച്ചതായി സൂചന. ഇതുപ്രകാരം വെങ്ങാലി മുതൽ എലത്തൂർ റയിൽവേ സ്റ്റേഷൻ വരെ റെയിലിന് സമാന്തരമായിട്ടാ യിരിക്കും പാത കടന്നുപോവുക. റെയിൽവേ സ്റ്റേഷൻ മുതൽ എലിവേറ്റഡ് പാതയായി ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിക്ക് മുന്നിലൂടെ റോഡിന് സമാന്തരമായി കടന്നുപോകും. 
റെയിലിന് സമാന്തരമായി വരുന്ന പാത വെങ്ങാലി മുതൽ ജനവാസകേന്ദ്രത്തിലൂടെ പോകുന്നതായിരുന്നു ആദ്യ രൂപരേഖ. റെയിലിന് പടിഞ്ഞാറുഭാഗത്തുകൂടി കടന്നുപോവുന്ന പാത നാനൂറോളം കുടുംബങ്ങളെയും നിരവധി സ്ഥാപനങ്ങളെയും ബാധിക്കുന്നതായിരുന്നു. ടെലിഫോൺ എക്‌സ്‌ചേഞ്ച് ഭാഗത്തെത്തുന്നതോടെ ദേശീയപാത മുറിച്ചുകടന്നായിരുന്നു എലത്തൂർ പിന്നിട്ടിരുന്നത്‌. മന്ത്രി എ കെ ശശീന്ദ്രൻ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും മുഖ്യമന്ത്രി ജില്ലാ കലക്ടറോട് പ്രശ്നത്തിന്‌ പരിഹാരം കാണാൻ ആവശ്യപ്പെടുകയും ചെയ്തു.  
തുടർന്ന്‌ മന്ത്രി എകെ ശശീന്ദ്രൻ നാലുതവണ കെ റെയിൽ മേധാവികളെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി വിഷയം ചർച്ചചെയ്യുകയും ജനവാസകേന്ദ്രത്തിലൂടെയുള്ള പാതയുടെ രൂപരേഖ മാറ്റുന്നതിനായി പഠനം നടത്തി റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനി പഠനം നടത്തി  പുതിയ രൂപരേഖ കെ റെയിലിന് സമർപ്പിച്ചത്. പുതുക്കിയ അലൈൻമെന്റ് റിപ്പോർട്ട്‌ എത്രയും പെട്ടെന്ന് സർക്കാരിന് സമർപ്പിക്കാനാണ് കെ റെയിൽ അധികൃതരുടെ നീക്കം. 
ജനകീയ സമരസമിതി നടത്തിയ സമരങ്ങളുടെയും സമർപ്പിച്ച നിവേദനങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ രൂപരേഖ തയ്യാറാക്കിയത്. എന്നാൽ എലത്തൂർ സിഎംസി ഗേൾസ് ഹൈസ്‌കൂളിന് പിറകിലുള്ള റെയിൽവേയുടെ ട്രാൻസ്‌ഫോർമർ മാറ്റുന്നതിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് പരിഹരിക്കാനായി കേന്ദ്രസർക്കാരിന് കത്ത്‌ നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home