Deshabhimani

വയോധികന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 01:15 AM | 0 min read

 

വടകര 
പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ അജ്ഞാതനായ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊയിലാണ്ടി  പൊയിൽക്കാവ് നാറാണത്ത് സജിത്തി(54, നായർ സജിത്ത്)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സെപ്തംബർ 17ന് രാത്രിയാണ്‌ വയോധികനെ കൊലപ്പെടുത്തിയത്‌. 18ന് രാവിലെയാണ് ഇയാളെ പുതിയ ബസ് സ്റ്റാൻഡിനുസമീപമുള്ള കടവരാന്തയിൽ മരിച്ചനിലയിൽ കണ്ടത്. കഴുത്തിൽ തുണി മുറുക്കിയതിന്റെ പാടുണ്ടായിരുന്നതിനാൽ മരണത്തിൽ ദുരൂഹതയുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. 
ബസ് സ്റ്റാൻഡുകളിൽ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊല്ലപ്പെടുന്നതിനുമുമ്പുള്ള ദിവസം വയോധികൻ പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് പ്രതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ പണം കൈക്കലാക്കാനാണ് ഉറങ്ങുന്നതിനിടയിൽ പുതപ്പ് തുണ്ടുകളാക്കി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്‌. തുടർന്ന്‌ പ്രതി പണവുമായി മുങ്ങി.


deshabhimani section

Related News

0 comments
Sort by

Home