പൂഴിത്തറ ചാക്കോച്ചനെ അനുസ‌്മരിച്ചു

നട്ടാശ്ശേരി
കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല സംഘാടകനും സിപിഐ എം ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പൂഴിത്തറ ചാക്കോച്ചന്റെ 39ാമത് അനുസ്മരണദിനം ഞായറാഴ‌്ച സമുചിതമായി ആചരിച്ചു.
രാവിലെ എട്ടിന് അയ്മനത്തുപുഴയിൽ നിന്നും പ്രവർത്തകരും ബഹുജനങ്ങളും പ്രകടനമായി പൂഴിത്തറപ്പടിയിലേക്കെത്തി. മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിൽ സ്മൃതിമണ്ഡപത്തിനരികിലെ കൊടിമരത്തിൽ സിപിഐ എം അയർക്കുന്നം ഏരിയ സെക്രട്ടറി പി എൻ ബിനു പതാകയുയർത്തി. മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കു ശേഷം ചേർന്ന അനുസ്മരണ യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി. വിജയപുരം ലോക്കൽ കമ്മിറ്റിയംഗം എം എൻ സുധാകരൻ അധ്യക്ഷനായി. ചാക്കോച്ചന്റെ മകൻ ജേക്കബ് സി പൂഴിത്തറ പങ്കെടുത്തു. ഏരിയ കമ്മിറ്റിയംഗം ഉഷാ വേണുഗോപാൽ, വി ആർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി കെ സുനിൽ സ്വാഗതവും ഏരിയ കമ്മിറ്റിയംഗം പി കെ ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.










0 comments