വാടകവീട്‌ കേന്ദ്രീകരിച്ച്‌ ലഹരി ഇടപാട്‌: 
എംഡിഎംഎയുമായി നാല്‌ പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 12:11 AM | 0 min read

കോട്ടയം
മുണ്ടക്കയം ചോറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിയ നാല്‌ പേർ കസ്റ്റഡിയിൽ. 10 ഗ്രാം ഓളം എംഡിഎംഎ പിടിച്ചെടുത്തു. വീട്ടിൽ താമസിച്ച മാതാപിതാക്കളും മകനും മറ്റൊരു യുവാവുമാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും മുണ്ടക്കയം പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
വീട്ടിൽ ആഭിചാരക്രിയകൾ നടന്നതിന്റെ സൂചനയും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇക്കാര്യങ്ങൾ അടക്കം വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അഞ്ച്‌ ഏക്കറിൽ സ്ഥിതി ചെയ്യുന്ന പുരയിടത്തിൽ നിരവധി പേർ പുറത്ത്‌ നിന്നും വരുന്നതായി സൂചന ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലാക്കുന്നു വീടും പരിസരവും.
 


deshabhimani section

Related News

View More
0 comments
Sort by

Home