ഇന്ന്‌ ഫസ്റ്റ്‌ബെൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 12:40 AM | 0 min read

കോട്ടയം
ഉല്ലാസം നിറഞ്ഞ വേനലവധിക്ക്‌ വിരാമം, ഇനി സ്‌കൂളുകളിലേക്ക്‌. ഒന്ന്‌ മുതൽ 10 വരെ ക്ലാസുകളും പ്ലസ്‌ടു ക്ലാസുകളും വ്യാഴാഴ്‌ച ആരംഭിക്കും. കുട്ടികളെ വരവേൽക്കാൻ ജില്ലയിലെ 898 സ്‌കൂളുകളും സജ്ജമായി. പുതിയ അധ്യയനവർഷത്തിലെ ജില്ലാ പ്രവേശനോത്സവം തലയോലപ്പറമ്പ് എജെ ജോൺ സ്‌മാരക ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന്‌ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും.
എസ്‌എസ്‌എൽസിക്കും പ്ലസ്‌ടുവിനും മികച്ച വിജയശതമാനം നേടിയാണ്‌ ജില്ല പുതിയ അധ്യയനവർഷത്തിലേക്ക്‌ കടക്കുന്നത്‌. പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾക്കൊപ്പം സ്‌കൂളുകളിൽ മറ്റ്‌ സൗകര്യങ്ങളും പൂർത്തിയായി. മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം വർണാഭമാകും. ഉദ്‌ഘാടന ചടങ്ങിനുമുമ്പ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം സ്‌കൂളുകളിൽ ഓൺലൈനായി കാണിക്കും.
നവാഗതർക്ക്‌ പിടിഎകളുടെ നേതൃത്വത്തിൽ പ്രത്യേക വരവേൽപ്പൊരുക്കും. കൈനിറയെ സമ്മാനങ്ങളും കാത്തിരിപ്പുണ്ട്‌. ജില്ലയിൽ ഈ അധ്യയനവർഷം 40 പ്രീപ്രൈമറി സ്‌കൂളുകളിലാണ്‌ പുതിയ ചിൽഡ്രൻസ്‌ പാർക്കുകൾ ഒരുക്കിയത്‌. എല്ലാ സ്‌കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം ആദ്യദിവസം തന്നെ ആരംഭിക്കും.
 


deshabhimani section

Related News

View More
0 comments
Sort by

Home