തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 11:06 PM | 0 min read

കൊല്ലം
ജില്ലയിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലക്കര, കുന്നത്തൂർ പഞ്ചായത്തിലെ തെറ്റിമുറി, ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി, തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക്, പാലയ്‌ക്കൽ വടക്ക്, ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് എന്നീ വാർഡുകളിൽ ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിർദേശ പത്രിക നവംബർ 22വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23ന്. പത്രിക 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലും പഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അതത്  തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം 19നു വൈകിട്ട് നാലിന് കലക്ടറുടെ ചേംബറിൽ ചേരും.


deshabhimani section

Related News

View More
0 comments
Sort by

Home