Deshabhimani

ആയുർവേദ ദിനാചരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 11:44 PM | 0 min read

എഴുകോൺ 
കരീപ്ര പഞ്ചായത്തിന്റെയും കരീപ്ര ആയുർവേദ ഡിസ്‌പെൻസറിയുടെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനാചാരണവും ആയുർ രുചി ഫെസ്റ്റും സംഘടിപ്പിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി ഉദയകുമാർ സ്വാഗതം പറഞ്ഞു. ആയുർവേദവും ആരോഗ്യവും നൂതന ആശയങ്ങളും വിഷയത്തിൽ സീനിയർ മെഡിക്കൽ ഓഫീസർ ധന്യ ആർ ദേവ് ക്ലാസെടുത്തു. പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ടി സന്ധ്യാഭാഗി, പഞ്ചായത്ത്‌ അംഗങ്ങളായ പി ഷീജ, സിന്ധു ഓമനക്കുട്ടൻ, വൈ റോയ്, എം ഐ റെയ്ച്ചൽ, ഗീതാമണി, സി ജി തിലകൻ, സുനിതകുമാരി, സിഡിഎസ് ചെയർപേഴ്സൺ ജെ മിനിമോൾ, എച്ച്എംസി അംഗം കെ ജി ഗോപിനാഥൻ ഉണ്ണിത്താൻ, ആയുർ മിത്ര വയോജന ക്ലബ് പ്രസിഡന്റ്‌ എൻ ദിവാകരൻ, എം ഷിബി  എന്നിവർ സംസാരിച്ചു.  ആയുർ രുചി ഫെസ്റ്റിൽ ബിന്ദു ഹരികുമാർ, ബിന്ദു മോൾ, അശ്വതി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home