അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 
ജില്ലാമത്സരം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 01:12 AM | 0 min read

 

 
കൊല്ലം
ഏഷ്യയിലെ വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ–-13 ജില്ലാതല മത്സരം ഞായറാഴ്‌ച കൊട്ടാരക്കര ഗവ. എച്ച്‌എസ്‌എസിൽ നടക്കും. സയൻസ്‌ പാർലമെന്റും ഇതിനൊപ്പമുണ്ട്‌. ജില്ലാതലത്തിലാണ്‌ സയൻസ്‌ പാർലമെന്റ്‌ സംഘടിപ്പിക്കുന്നത്‌. ഞായർ രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് ജില്ലാതല മത്സരം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. കൊല്ലം ശ്രീനാരായണ വനിതാകോളേജ്‌ അസിസ്റ്റന്റ്‌ പ്രൊഫ. പൂർണിമ വിജയൻ സയൻസ്‌ പാർലമെന്റ്‌ നയിക്കും. ജില്ലയിലെ 12 ഉപജില്ലകളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ 96 പേരാണ്‌ ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്‌. ജില്ലാ മത്സരവിജയികൾക്ക്‌ യഥാക്രമം 10,000, 5000 രൂപ ക്യാഷ്‌ അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ്‌ സീസൺ 13ൽ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ വിജയികൾക്കു നൽകുന്നത്‌. 
സയൻസ്‌ പാർലമെന്റ്‌ 
രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും
ജില്ലയിലെ സ്‌കൂളുകളിൽനിന്ന് ശാസ്‌ത്രവിഷയത്തിൽ താൽപ്പര്യമുള്ള എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗം വിദ്യാർഥികളാണ്‌ സയൻസ്‌ പാർലമെന്റിൽ പങ്കെടുക്കുന്നത്‌. ആദ്യം രജിസ്‌റ്റർചെയ്യുന്ന 100 പേർക്കാണ്‌ അവസരം. ഓൺലൈൻ വഴിയാണ്‌ രജിസ്‌ടേഷൻ. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ്‌ നൽകും. രജിസ്‌ട്രേഷൻ:  https://aksharamuttam.
deshabhimani.com
 


deshabhimani section

Related News

View More
0 comments
Sort by

Home