"കൊല്ലം നമ്മുടെ ഇല്ലം' പദ്ധതിക്കു തുടക്കമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 09:48 PM | 0 min read

 

കടയ്ക്കൽ
രൂപീകരിച്ചിട്ട്‌ 75 വർഷം പിന്നിടുന്ന വേളയിൽ ജില്ലയുടെ സവിശേഷതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന "കൊല്ലം നമ്മുടെ ഇല്ലം’ പദ്ധതിക്ക് വയലാ എൻവി യുപി സ്കൂളിൽ തുടക്കമായി. ക്ഷീരവികസന- മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ജി രാമാനുജൻപിള്ള അധ്യക്ഷനായി. പദ്ധതിയുടെ ആദ്യ യാത്രാസംഘം കോട്ടുക്കൽ ഗുഹാക്ഷേത്രം സന്ദർശിച്ചു. അഞ്ചൽ എഇഒ എ ജഹ്ഫറുദീൻ, സ്കൂൾ മാനേജർ കെ ജി വിജയകുമാർ, വയലാ ശശി, ബി സുരേന്ദ്രൻപിള്ള, ബി രാജീവ്‌, എൻ തങ്കപ്പൻപിള്ള, കെ വി മനുമോഹൻ, എബിൻ വർഗീസ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home