ചവറയില്‍ തെരുവുനായ ആക്രമണത്തിൽ 9 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 11:05 PM | 0 min read

ചവറ
ചവറയിൽ തെരുവുനായയുടെ കടിയേറ്റ് ഒമ്പതുപേർക്ക് പരിക്ക്. വ്യാഴാഴ്ചയായിരുന്നു സംഭവം. പുത്തന്‍കോവില്‍, കുളങ്ങരഭാഗം സ്വദേശികള്‍ക്കാണ് കടിയേറ്റത്. ചാലയില്‍ വീട്ടില്‍ ഗീത, കൊച്ചുവീട്ടില്‍  ബിനു, നന്ദനഭവനിൽ രമണന്‍, പടന്നയില്‍വീട്ടില്‍ അമ്മിണി, പോള്‍ മന്ദിരത്തില്‍ സെലിന്‍ പോള്‍, തുഷാര ഭവനിൽ രഞ്ജിനി, സുനീഷ് ഭവനില്‍ സരസ്വതി, വാണിശേരില്‍ വീട്ടില്‍ ഗീത, ബിനു ഭവനില്‍ സുരാജ് എന്നിവര്‍ക്കാണ് പരിക്ക്. ജോലിക്കുപോകാനായി ഇറങ്ങിയവരെയും വീട്ടമുറ്റത്ത് നിന്നവരെയുമാണ് നായ ആക്രമിച്ചത്. പരിക്കേറ്റവർ കരുനാഗപ്പള്ളി, നീണ്ടകര താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും വിഷയത്തിൽ അടിയന്തര നടപടിസ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home