ad
Deshabhimani

പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന‌് ഇന്ന് കൊടിയേറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2018, 07:03 PM | 0 min read

തളിപ്പറമ്പ് 
പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന‌് ഞായറാഴ്ച കൊടിയേറും. രാവിലെ 7.30ന്  മാടമന ഇല്ലത്ത‌് വലിയ തമ്പ്രാക്കൾ നാരായണൻ നമ്പൂതിരി ഉത്സവത്തിന് കൊടി ഉയർത്തും.  ഉച്ചയ്ക്ക് തറവാട്ടിലെ മുതിർന്ന സ്ത്രി നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. തുടർന്ന് പകൽ 2.30ന് മലയിറക്കൽ. മൂന്നുമുതൽ മുത്തപ്പൻ ഭജനവാദ്യ സംഘത്തിന്റെ കാഴ്ചവരവും നടക്കും. 
ആയോധന കല അഭ്യാസത്തോടെ തയ്യിൽ കുടുംബക്കാരുടെ കാഴ്ചവരവ് മടപ്പുരയിൽ പ്രവേശിക്കും തുടർന്ന് പതിനഞ്ചോളം ദേശക്കാരുടെ കാഴ്ചവരവുകളും  പ്രവേശിക്കും. വൈകിട്ട് 6.30ന് മുത്തപ്പൻ വെള്ളാട്ടം. തുടർന്ന് തെക്കരുടെ വരവെന്ന് അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ 14 ദേശക്കാരുടെ കാഴ്ചകൾ മടപ്പുരയിലെത്തും. രാത്രി 12ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽനിന്ന് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കലശക്കാരുമടങ്ങിയ  കലശം എഴുന്നള്ളിപ്പ്. 
  തിങ്കളാഴ്ച രാവിലെ 5.30ന് പുത്തരി തിരുവപ്പന വെള്ളാട്ടം തുടങ്ങും.  നാലിന് പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘം ഉത്സവാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. അഞ്ചിന് വൈകിട്ട് ആറിന് പറശ്ശിനി മടപ്പുര മുത്തപ്പൻ സേവാ സമിതി അവതരിപ്പിക്കുന്ന കാഴ്ചവരവ്. 
 ഉത്സവത്തോടനുബന്ധിച്ച് പറശ്ശിനി മുത്തപ്പൻ കഥകളി യോഗത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ച്, ആറ്, ഏഴ് തിയതികളിൽ രാത്രി പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും. ആറിന് രാവിലെ കലശാട്ടത്തോടെ ഉത്സവം സമാപിക്കും.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home