Deshabhimani

വൈതൽമലയിൽനിന്ന് തലശേരി വഴി വയനാട്ടിലേക്കൊരു സൗഹൃദറൂട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 11:40 PM | 0 min read

 
ആലക്കോട്
വൈതൽമല–- തലശേരി റൂട്ടിൽ പതിവായി ഓടുന്ന ‘ആനവണ്ടി’ ദീപാവലി ദിനത്തിൽ വഴിമാറിയോടിയത്‌  ‘സൗഹൃദ’ത്തിന്റെ പുതിയ റൂട്ടിലേക്ക്‌. പതിവ്‌ റൂട്ടിലെ സ്ഥിരംയാത്രക്കാരാണ്‌  ഓഫീസ്‌ വേഷങ്ങളൊക്കെ അഴിച്ചുവച്ച്‌  വയനാട്ടിലേക്ക്‌ ഉല്ലാസയാത്ര നടത്തിയത്‌.  വൈതൽമല-–-തലശേരി റൂട്ടിൽ 2006ലാണ്‌ കെഎസ്ആർടിസി ബസ് സർവീസ്‌ ആരംഭിച്ചത്‌. 
       രാവിലെ 6.30ന് വൈതൽമലയിൽനിന്ന്‌ പുറപ്പെട്ട് ചെമ്പേരി, ശ്രീകണ്ഠപുരം, ഇരിക്കൂർ വഴി 9.30ന് തലശേരിയിലെത്തി തിരികെ  വൈകിട്ട് 4.45ന് പുറപ്പെട്ട് രാത്രി 8.15ന് വെതൽമലയിലെത്തും. സ്ഥിരം യാത്രക്കാരാണേറെയും. സർക്കാർ ജീവനക്കാരും സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചയ്യുന്നവരുമായി ‘ഹൗസ്‌ഫുൾ’ ആയിട്ടാണ്‌ സർവീസ്‌.  ബസെത്തിയ സ്ഥലങ്ങൾ അറിയാനും വിവരങ്ങൾ കൈമാറാനുമുണ്ടാക്കിയ സ്ഥിരം യാത്രക്കാരുടെ വാട്‌സ്‌ആപ്‌ യാത്രക്കൂട്ടായ്മയാണ്‌ ഒഴിവ് ദിനത്തിൽ ചുരം കയറാനും മുന്നിട്ടിറങ്ങിയത്‌. 
   മുട്ടന്നൂരിലെ രണ്ടുവയസ്സുകാരി രേവതി ഷിജു, ചെങ്ങളായിയിലെ വി വി നാരായണൻ എന്നിവരും ജീവനക്കാരും ഉൾപ്പെടെ 58 പേർ  സംഘത്തിലുണ്ടായി. വ്യാഴം രാവിലെ ആറിന്‌ കണ്ണൂർ ഡിപ്പോയിൽനിന്നും പുറപ്പെട്ട് പൂക്കോട് തടാകം, എടക്കൽഗുഹ, എൻഊര്, ഹണി മ്യൂസിയം എന്നിവ സന്ദർശിച്ച് രാത്രി 11നാണ്‌ കണ്ണൂരിൽ തിരിച്ചെത്തിയത്‌. ഭക്ഷണം, പ്രവേശന ടിക്കറ്റ് എന്നിവയുൾപ്പെടെ ഒരാളിൽനിന്ന്‌ (അഞ്ച് വയസ്സിന് മുകളിൽ) 1190 - രൂപയായിരുന്നു  ചാർജ്‌ ഈടാക്കിയത്‌. 
    തലശേരി രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ കെ പി പ്രേമരാജൻ (മലപ്പട്ടം), ബ്രണ്ണൻ കോളേജ് ലൈബ്രേറിയൻ ഇ വി പുരുഷോത്തമൻ (കണിയാർവയൽ), തലശേരി കോടതി ജീവനക്കാരൻ ഇ പി നസീർ (മലപ്പട്ടം), കോടതിയിൽനിന്ന്‌ വിരമിച്ച എ പി ചന്ദ്രൻ (കൂടാളി) എന്നിവരായിരുന്നു മുഖ്യ ആസൂത്രകർ. 
    സർവീസ് തുടങ്ങിയത്‌ തൊട്ട് ഡ്രൈവറായ അഞ്ചരക്കണ്ടി സ്വദേശി പി എൻ സുമേഷൻ, ദീർഘകാലം ബസ്സിൽ യാത്ര ചെയ്തവർ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യാത്രക്കാർ, വിരമിച്ചവർ എന്നിവരെ യാത്രയുടെ ഭാഗമായി ആദരിച്ചു.  ദീപാവലി ദിനത്തിലെ യാത്രയുടെ ഭാഗമായി ദീപം തെളിച്ച് കെഎസ്ആർടിസിക്ക് ഐക്യദാർഢ്യവും രേഖപ്പെടുത്തി.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home