Deshabhimani

വരവിളികളാൽ മുഖരിതമായി കാവുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 11:52 PM | 0 min read

ആലക്കോട്
ഇടവപ്പാതിയിൽ മഴനനഞ്ഞു തട്ടകംപൂകിയ തെയ്യങ്ങൾ  തുലാം പത്ത് പിറന്നതോടെ  കാവുകളുണർത്തി നിറഞ്ഞാടിത്തുടങ്ങി.   ഇനി ആറുമാസം  തോറ്റം പാട്ടും വരവിളിയുംകൊണ്ട്‌ കാവുകൾ ഉത്സവ ലഹരിയിലാകും. നടുവിൽ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിൽ കെട്ടിയാടിയ മുതലത്തെയ്യം വേറിട്ട കോലക്കാഴ്ചയായി. മുതലയെ പോലെ ഇഴഞ്ഞ്‌ ക്ഷേത്രം വലംവച്ചു.  കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് മുതലത്തെയ്യം അരങ്ങേറിയത്‌.  തുലാമാസത്തിലെ പത്താമുദയത്തിനുശേഷമാണ് ഈ തെയ്യം കെട്ടിയാടുന്നത്.   ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതി ഈ തെയ്യത്തിന്റെ  പ്രത്യേകതയാണ്.  തലയിൽ ചൂടിയ പാളയിൽ തേൾ, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴജീവികളെ വരച്ചു വച്ചിട്ടുണ്ട്‌. കുരുത്തോലക്ക് പകരം കവുങ്ങിൻ ഓലയാണ് ഉടയാട.  
 തൃപ്പണ്ടാറത്തെ ക്ഷേത്രത്തിൽ നിത്യപൂജ ചെയ്തിരുന്ന പൂജാരി എത്താതിരുന്നപ്പോൾ പുഴയിൽ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തിൽ എത്തിച്ചുവെന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം.  മാവിലൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.  പുഴയിൽ വെള്ളം പൊങ്ങിയതിനാൽ അന്തിത്തിരി വയ്‌ക്കാൻ കരയ്ക്ക് ഇക്കരെ വരാൻ കഴിയാതെ കുഴങ്ങിയ പൂജാരിയെ ദേവി മുതലരൂപം പൂണ്ടു പുറത്ത് ഇക്കരെയെത്തിച്ചു എന്നും മറ്റൊരു ഐതിഹ്യമുണ്ട്‌. 
കൊളച്ചേരി ചാത്തമ്പള്ളി  ക്ഷേത്രത്തിൽ കെട്ടിയാടുന്ന വിഷകണ്‌ഠൻ തെയ്യത്തോടെയാണ്‌ ഉത്തരകേരളത്തിൽ തെയ്യാട്ടക്കാലം തുടങ്ങുന്നത്‌.   എന്നാൽ, ഇക്കുറി ക്ഷേത്ര കുടുംബാംഗം മരിച്ചതിനാൽ നവംബർ രണ്ട്‌, മൂന്ന്‌ തീയതികളിലേക്ക്‌ ഉത്സവം മാറ്റി.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home