കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം ; ആവർത്തിക്കാതിരിക്കാൻ നടപടി ;
 അടിയന്തര സഹായം കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 03:08 AM | 0 min read


കോതമംഗലം
കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അധികാരികളുടെ കൃത്യമായ ഇടപെടൽ. കൊല്ലപ്പെട്ട എൽദോസിന്റെ കുടുംബത്തിന്‌ സംഭവം നടന്ന്‌ മണിക്കൂറുകൾക്കകം അടിയന്തര സഹായമായി 10 ലക്ഷം രൂപ കൈമാറി. ആന്റണി ജോൺ എംഎൽഎ, കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ എന്നിവരുടെ നേതൃത്വത്തിൽ സർക്കാർതലത്തിൽ ഇടപെട്ടാണ്‌ ധനസഹായം വേഗം ലഭ്യമാക്കിയത്‌.

അതിദാരുണ സംഭവത്തെത്തുടർന്ന്‌ ഏഴുമണിക്കൂറോളം പ്രദേശത്ത്‌ സംഘർഷാവസ്ഥയുണ്ടായിരുന്നു. എംഎൽഎ, കലക്ടർ, എഫ്‌ഐടി ചെയർമാൻ ആർ അനിൽകുമാർ, പൊലീസ്, -വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ്‌ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്‌. വിവിധ ആവശ്യങ്ങൾ പരിഹരിക്കാമെന്ന്‌ കലക്ടർ ഉറപ്പും നൽകി.  പ്രദേശത്ത്‌ ആവശ്യപ്പെട്ട ട്രഞ്ചുകളുടെ നിർമാണവും -വൈദ്യുതവിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. സൗരോർജവേലി സ്ഥാപിക്കൽ 21ന് ആരംഭിക്കും. സൗരോർജ തൂക്കുവേലിയും സ്ഥാപിക്കും. 27ന് അവലോകനയോഗം ചേരുമെന്നും എംഎൽഎയും കലക്ടറും പറഞ്ഞു.
മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. തുടർന്ന്‌ സംസ്‌കാരവും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home