ad
Deshabhimani


ഇശൽസന്ധ്യയുടെ മൊഞ്ച്‌ ; ഭാവിന്‌ അരങ്ങുണർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 12:54 AM | 0 min read

കൊച്ചി
മാപ്പിളകലകളുടെ മൊഞ്ചിൽ, മോഹിപ്പിക്കും ചുവടുകളുടെ അഴകിൽ ഭാവിന്‌ അരങ്ങുണർന്നു. കോർപറേഷൻ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവത്തിന് ടൗൺ ഹാളിൽ തുടക്കമായി. ആദ്യദിനം ആസ്വാദകമനം നിറച്ച്‌ മാപ്പിളകലാ അക്കാദമിയുടെ ഇശൽസന്ധ്യയും ആശ ശരത്തിന്റെ ഭരതനാട്യവും.

ദഫ്‌മുട്ട്, ഒപ്പന, കോൽക്കളി, മാപ്പിളപ്പാട്ട്, ഇശൽനൃത്തം, അറേബ്യൻ ഡാൻസ് എന്നിവയാണ് ഇശൽസന്ധ്യയുടെ ഭാഗമായി അരങ്ങേറിയത്. തുടർന്ന് നടി ആശ ശരത് നൃത്തം അവതരിപ്പിച്ചു. നടനചാരുതയിൽ ആസ്വാദകർ സ്വയം മറന്നു. ടി ജെ വിനോദ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, ഫെഡറൽ ബാങ്ക്‌ റീജണൽ ഹെഡ്‌ ടി എസ്‌ മോഹനദാസ്, പി ആർ റെനീഷ്‌, ഷീബ ലാൽ, വി കെ മിനിമോൾ, ആന്റണി കുരീത്തറ, സുധ ദിലീപ്കുമാർ, വി കലാധരൻ, ബി വിനോദ് എന്നിവർ സംസാരിച്ചു.

ഇന്ന്‌ പ്രതീക്ഷ കാശിയും രമ വൈദ്യനാഥനും
നൃത്തോത്സവത്തിന്റെ രണ്ടാംദിനമായ ശനി വൈകിട്ട് 5.45 മുതൽ 6.45 വരെ പ്രതീക്ഷ കാശി അവതരിപ്പിക്കുന്ന കുച്ചിപ്പുടി. രാത്രി 7.15 മുതൽ 8.45 വരെ രമ വൈദ്യനാഥനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം. രമ വൈദ്യനാഥൻ നയിക്കുന്ന നൃത്തശിൽപ്പശാല പകൽ രണ്ടുമുതൽ 3.30 വരെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home