Deshabhimani

റവന്യു ജില്ലാ കലോത്സവം ; യുപി വിഭാഗം ഓവറോൾ കിരീടം
 കൂത്താട്ടുകുളം ഗവ. സ്കൂളിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 12:50 AM | 0 min read


കൂത്താട്ടുകുളം
റവന്യു ജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ. യുപി സ്കൂളിന്‌ ഓവറോൾ കിരീടം. ഒമ്പതിനങ്ങളിൽ മത്സരിച്ച് 42 പോയിന്റ്‌ നേടിയാണ് സ്കൂൾ വിജയകിരീടം ചൂടിയത്. ശേയ സനീഷ്, ധനഞ്ജയ് ഹരി, അഭിനവ് സുമേഷ്, അദ്വയ സുധീഷ്, എസ് ആയില്യ, പി ആർ അനുശ്രി എന്നിവരാണ് വിവിധ ഇനങ്ങളിൽ  മത്സരിച്ചത്. ഹെഡ്മിസ്ട്രസ് ടി വി മായ, സി എച്ച് ജയശ്രീ, കൺവീനർ കെ പി ആശ, എം കെ ഹരികുമാർ  തുടങ്ങിയവർചേർന്ന് ട്രോഫി ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home