രാസവളക്ഷാമം : പാറക്കടവില്‍ കൃഷി പ്രതിസന്ധിയില്‍

നെടുമ്പാശേരി
രാസവളങ്ങൾ കൃത്യമായി ലഭിക്കാത്തതിനാൽ പാറക്കടവ് മേഖലയിലെ കൃഷിക്കാർ പ്രതിസന്ധിയിലായി. പാറക്കടവ് പൂവ്വത്തുശേരി മേഖലയിൽ 400 ഏക്കർ നെൽക്കൃഷിയും ഏക്കർകണക്കിന് തരിശുഭൂമിയിൽ പുതുതായി കൃഷി ചെയ്തവരും രാസവളക്ഷാമം ബുദ്ധിമുട്ടിലാണ്. നെൽക്കര്‍ഷകര്‍ക്കാവശ്യമായ പ്രധാന വളമായ യൂറിയക്കാണ് ഏറ്റവും ക്ഷാമം. പൊട്ടാഷ്, ഫാക്ടംഫോസ്, വളങ്ങളും ലഭ്യമാകുന്നില്ല. കൃഷിഭവൻ നൽകുന്ന പെർമിറ്റ് പ്രകാരം എല്ലാ വളങ്ങളും കർഷകർക്ക് യഥാസമയം നൽകാൻ പാറക്കടവ് സഹകരണ ബാങ്കിന്റെ വളം ഡിപ്പോയ്‌ക്കും കഴിയുന്നില്ല. ആവശ്യമായ വളം ലഭിക്കാതെവരുമ്പോൾ, വളം ഉപയോഗിക്കാതെയും മറ്റു വളങ്ങൾ ഉപയോഗിച്ചുമാണ് കൃഷിക്കാർ മുന്നോട്ടുപോകുന്നത്. ഇത് കൃഷിച്ചെലവ് കൂട്ടുകയാണെന്ന് പാറക്കടവ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എൻ അജയകുമാർ പറഞ്ഞു. പെർമിറ്റിലൂടെ ലഭിക്കേണ്ട വളങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് പാറക്കടവ് സഹകരണ ബാങ്ക് ഭരണസമിതിയും കേരള കർഷകസംഘം പഞ്ചായത്ത് കമ്മിറ്റിയും ബന്ധപ്പെട്ട അധികൃതരോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.










0 comments