200 ​ഗ്രാം എംഡിഎംഎയുമായി 
3 പേര്‍ പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 02:06 AM | 0 min read


അങ്കമാലി
മാരകലഹരിയുമായി അങ്കമാലിയിൽ മൂന്നുപേർ അറസ്റ്റില്‍. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻകുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23), തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. 200 ​ഗ്രാം എംഡിഎംഎയും 10 ഗ്രാം എക്സ്റ്റസി ​ഗുളികകളും ഇവരില്‍നിന്ന്‌ കണ്ടെടുത്തു.

അമിത വേഗത്തിലെത്തിയ കാര്‍ ടിബി ജങ്ഷനിൽ പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിനുപിന്നിൽ ഉള്ളിലായി 11 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. ഡാൻസാഫ് ടീമിനെക്കൂടാതെ ഡിവൈഎസ്‌പിമാരായ പി പി ഷംസ്, ടി ആർ രാജേഷ്, ഇൻസ്‌പെക്ടർ ആർ വി അരുൺകുമാർ എസ്ഐമാരായ ജയപ്രസാദ്, കെ പ്രദീപ് കുമാർ, എഎസ്ഐമാരായ ഇഗ്നേഷ്യസ് ജോസഫ്, പി വി ജയശ്രീ എന്നിവരാണ് അന്വേഷകസംഘത്തിലുള്ളത്.
 



deshabhimani section

Related News

View More
0 comments
Sort by

Home