ad
Deshabhimani

കൃഷിക്കൊപ്പം കളമശേരി ; ചെറുധാന്യ കർഷകസംഗമം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 01:26 AM | 0 min read


ആലുവ
മന്ത്രി പി രാജീവ് നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി നടത്തിയ ചെറുധാന്യ കർഷകരുടെ സംഗമവും കാർഷിക സെമിനാറും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആർ രാജലക്ഷ്മി, കൃഷിക്കൊപ്പം കളമശേരി സംഘാടകസമിതി ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ എം പി വിജയൻ, മുപ്പത്തടം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി ജി വേണുഗോപാൽ, സെക്രട്ടറി പി എച്ച് സാബു, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി എ അബൂബക്കർ, ഓമന ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജോഷി വർഗീസ്, എം പി മനോജ്, ഡോ. ടി മഹാരാജൻ, ബിച്ചു എസ് നായർ എന്നിവർ ക്ലാസുകൾ നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home