കാർഷിക ഗവേഷണകേന്ദ്രത്തിൽ കീടനാശിനി പ്രയോഗം

ചെറുവത്തൂർ പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിൽ കള നശിപ്പിക്കാൻ കീടനാശിനി പ്രയോഗം. ഇതുകാരണം പലയിടത്തും പച്ചപ്പുകളും സൂക്ഷ്‌മജീവികളും കരിഞ്ഞുണങ്ങി. പശു, ആട് എന്നിവയുടെ പരിപാലന തൊഴുത്തുകൾ ഫാമിലുണ്ട്. ഇവയ്‌ക്കായുള്ള പച്ചപ്പുല്ല് ശേഖരിക്കുന്ന സ്ഥലത്താണ് ഗ്ലൈഫോസേറ്റ് എന്ന കീടനാശിനി തളിച്ചത്. തൊട്ടടുത്തുള്ള കാന്റീൻ, കുടിവെള്ള ശ്രോതസ് എന്നിവിടങ്ങളിലേക്കും മഴവെള്ളം എത്തുന്നേതോടെ കീടനാശിനിയുടെ അംശം ഒഴുകിയെത്താം. തെങ്ങ്, കവുങങ്, മാവ്, പ്ലാവ്, പച്ചക്കറികൾ തുടങ്ങി എല്ലാ ഇനത്തിലും ഗവേഷണം നടത്തുന്ന സ്ഥാപനത്തിൽ ഇത്തരം കീടനാശിനി ഉപയോഗിച്ചത് കർഷകരെയും ആശങ്കയലാക്കി.











0 comments