സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും

കാസർകോട് സുഹൃത്തിനെ തലയ്‌ക്കടിച്ചു ഗുരുതരമായി പരിക്കേല്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും. കുമ്പടാജെ മൗവാർ ഒടമ്പള ഹൗസിൽ മുരളി കൃഷ്ണ(23)നെയാണ് കോടതി ശിക്ഷിച്ചത്. 308 പ്രകാരം 5 വർഷം കഠിന തടവും 50000 രൂപ പിഴയും. 324 പ്രകാരം 2 വർഷം കഠിന തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. 2023 ഫെബ്രുവരി 25നാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ വീടിന്റെ മുകൾഭാഗത്തുള്ള റബർതോട്ടത്തിലെ മൺറോഡിൽവെച്ച് പ്രതി 17 വയസുള്ള കുട്ടിയെ പണം ആവശ്യപ്പെട്ട് കൊടുക്കാത്തതിന്റെ വിരോധത്താൽ ഇരുമ്പ് ഹാൻഡിൽ കൊണ്ട് ആക്രമിക്കുകയായിരുന്നു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് ജഡ്ജ് 1 ടി എച്ച് രജിതയാണ് ശിക്ഷ വിധിച്ചത്. ബദിയടുക്ക പൊലീസാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ അന്വേഷണത്തിന് നേതൃത്വംനൽകി. പ്രോസിക്യൂഷനുവേണ്ടി ഇ ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.











0 comments